ദോഹ: ഖത്തറിലെ പ്രമുഖ സംഗീത കൂട്ടായ്മയായ Six S Music Band Qatar-ന്റെ വാർഷികാഘോഷം ജൂലൈ 10 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ രാത്രി 11 വരെ ദോഹയിലെ ICC Ashoka Hall-ൽ നടക്കും. സംഗീതവും നൃത്തവും കലാപരിപാടികളും അതിഥി സാന്നിധ്യവും സമന്വയിപ്പിച്ച “Band Fusion” എന്ന പേരിലുള്ള മെഗാ സംഗീത-സാംസ്കാരിക പരിപാടിയാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.
പരിപാടിയുടെ ടൈറ്റിൽ സ്പോൺസറായി ശ്രീമതി ഷിനി. ......
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ ലഭിച്ച 30 ലക്ഷം രൂപയുടെ ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവനായും ടീമിലെ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും ബോണസായി വിതരണം ചെയ്യുമെന്ന് ഫ്രാഞ്ചൈസി മാനേജ്മെന്റ് അറിയിച്ചു.
ടീമിന്റെ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച താരങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സമർപ്പണത്തിനും കഠിനാധ്വാനത്തിനുമുള്ള ആദരസൂചകമായാണ് ഈ തീരുമാനം. ......
വയനാട്ടില്‍ അതി തീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പ് നല്‍കാതിരുന്നത് ഗുരുതര വീഴ്ച.
ദുരന്തം നടന്ന ശേഷം ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതില്‍ നടപടി സ്വീകരിച്ചില്ലെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.
നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് പൂർണമായും ഒലിച്ചുപോയിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ തലത്തില്‍ ശ്രമം നടക്കുന്നു മീനാക്ഷി പാലം സമീപത്തെ ജനങ്ങളെ മാറ്റി പാർപ്പിക്കണം എന്നും തീരുമാനിച്ചിട്ടും ഇതൊന്നും നടന്നില്ല.
മണ്ണിടിച്ചില്‍, മണ്ണൊലിപ്പ് തടയാൻ വേണ്ട നടപടി ഉണ്ടായില്ല. ......
സംസ്കരണ സൗകര്യമുറപ്പാക്കി പുൽതൈല യൂണിറ്റ് പ്രവർത്തനസജ്ജം
കൊച്ചി: കാട്ടാനശല്യം രൂക്ഷമായ വനാതിർത്തികളിൽ ഇഞ്ചിപ്പുൽ കൃഷിയുമായി സിഎംഎഫ്ആർഐയുടെ കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ). ആനകൾക്ക് താൽപര്യമില്ലാത്ത വിളകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ......
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ വെട്രിമാരൻറെ സംവിധാനത്തിൽ സിംബു അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് 'അരസൻ. 'കലൈപ്പുലി' എസ്.താണു ബ്രമ്മാണ്ഡമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. ......
റായ്ഗഡ്: മഹാരാഷ്ട്രയിലെ കനത്ത മഴയെ തുടർന്ന് റായ്ഗഡിലെ ഒരു എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് പാചക വാതക സിലിണ്ടറുകൾ പുഴയിലേക്ക് ഒഴുകിപ്പോയി. പ്ലാന്റിന്റെ സംരക്ഷണ മതിൽ ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നതോടെയാണ് ഏകദേശം 3,000 സിലിണ്ടറുകൾ പാതൽഗംഗ നദിയിലേക്ക് ഒഴുകിയത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പുഴയിലൂടെ ഒഴുകുന്ന നൂറുകണക്കിന് സിലിണ്ടറുകളാണ് കാണുന്നത്. ......
തിരുവനന്തപുരം: വാഴോട്ടുകോണം കോർപ്പറേഷൻ കൗൺസിലർ സുഗതന് കോടതിയിൽ നിന്ന് താൽക്കാലിക ജാമ്യം ലഭിച്ചെങ്കിലും കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാകാതെ നിയമക്കുരുക്കിൽ. വരാനിരിക്കുന്ന കോർപ്പറേഷൻ കൗൺസിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി മജിസ്ട്രേറ്റ് കോടതി താൽക്കാലിക ജാമ്യം അനുവദിച്ചെങ്കിലും, കൗൺസിലർക്ക് മേൽ ചുമത്തിയിരിക്കുന്ന 'കാപ്പ' (KAAPA - കേരളാ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരമുള്ള മുൻകരുതൽ തടങ്കൽ നിലനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
മജിസ്ട്രേറ്റ് കോടതി അനുവദിച്ച ഇടക്കാല ജാമ്യം ക്രിമിനൽ കേസിന്മേൽ മാത്രമാണ് ബാധകമാകുകയെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ......
വലിയ രാഷ്ട്രീയ ജനപ്രീതിയും വനിതാ ശാക്തീകരണത്തിന്റെ പുതിയ അധ്യായമെന്ന അവകാശവാദവുമായി സംസ്ഥാന ഭരണകൂടം വലിയ തോതിൽ ആഘോഷിച്ച ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് യാത്രാ പദ്ധതി നിലവിൽ വന്ന് ഒരു മാസം തികയും മുൻപേ കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. സാമൂഹിക ക്ഷേമത്തെയും സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യത്തെയും മുൻനിർത്തി കൊണ്ടുവന്ന ഒരു പദ്ധതി, കൃത്യമായ സാമ്പത്തിക ആസൂത്രണമോ ദീർഘവീക്ഷണമോ ഇല്ലാതെ നടപ്പിലാക്കുമ്പോൾ ഒരു സംസ്ഥാനത്തിന്റെ സുപ്രധാനമായ പൊതുഗതാഗത സംവിധാനവും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ തൊഴിലാളികളും എങ്ങനെ അപകടത്തിലാകുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ ദൃശ്യമാകുന്നത്.
തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വമ്പൻ വാഗ്ദാനങ്ങൾ അധികാരത്തിലേറിയ ഉടൻ നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെ ധൃതി, നിലവിൽ തന്നെ തകർച്ചയുടെ വക്കിലായിരുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെ.എസ്.ആർ.ടി.സി) നെഞ്ചിലേക്കാണ് ആദ്യത്തെ പ്രഹരമേൽപ്പിച്ചത്. ......